Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barrels Placed

Kottayam

റോഡരികിൽ വീപ്പകൾ വച്ച് മുന്നറിയിപ്പുമായി പൊതുമരാമത്ത് വകുപ്പ്

കടു​ത്തു​രു​ത്തി: കാ​പ്പു​ന്ത​ല-​തു​രു​ത്തി​പ്പ​ള്ളി റോ​ഡ​രി​കി​ല്‍ അ​പ​ക​ടഭീ​ഷണി ഉ​യ​ര്‍​ത്തി കു​ഴി​ക​ള്‍ രൂ​പ​പ്പെട്ട​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വീ​പ്പ​ക​ള്‍ വ​ച്ച് അ​പ​ക​ടമു​ന്ന​റി​യി​പ്പ് ന​ല്‍​കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​ണ പ്രവൃത്തി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​താ​ണ് അ​പ​ക​ട മു​ന്ന​റി​യി​പ്പു​മാ​യി വീ​പ്പ​ക​ള്‍ സ്ഥാ​പി​ച്ചു റി​ബ​ണ്‍ കെ​ട്ടി നി​ര്‍​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

സ​മീ​പ​ത്തുകൂ​ടി ഒ​ഴു​കു​ന്ന കൂ​വേ​ലി തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടഭീ​ഷി​ണി ഉ​യ​ര്‍​ത്തു​ന്ന നി​ര​വ​ധി കു​ഴി​ക​ളു​ള്ള​ത്. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന റോ​ഡ​രി​കി​ലാ​ണ് ദു​ര​ന്തഭീ​ഷ​ണി​യു​മാ​യി കു​ഴി​ക​ള്‍ രൂ​പ​പെ​ട്ടി​രി​ക്കു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ കുഴികൾ ‍ രൂ​പ​പ്പെട്ടിട്ടു ണ്ടെങ്കിലും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തുട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഴി​ക​ള്‍ അ​ട​ച്ചു പ​രി​ഹ​രി​ക്കുകയാ​യി​രു​ന്നു.

മ​ഴ ശ​ക്ത​മാ​യ​തോ​ടെ തോ​ടി​ന്‍റെ ക​ല്‍​ക്കെ​ട്ടി​നി​ട​യി​ലൂ​ടെ മ​ണ്ണ് ഒ​ലി​ച്ചുപോ​കു​ന്ന​താ​ണ് വീ​ണ്ടും കു​ഴി​ക​ള്‍ രൂ​പ​പ്പെടാ​നി​ട​യാ​ക്കി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ൾപ്പെടെ ന​ട​ന്നു പോ​കു​മ്പോ​ള്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ച​വിട്ടി​യാ​ല്‍ താ​ഴേ​ക്കു വീ​ണു അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 150 മീ​റ്റ​റി​ലേ​റെ ദൂ​ര​ത്തി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ഭീ​ഷണി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

Latest News

Corehub Up